സിനിമാ സെറ്റ് തകര്‍ത്ത സംഭവം: ഒരു പ്രതികൂടി പിടിയില്‍

കാലടി നീലീശ്വരം പാലയ്ക്കാപ്പറമ്പില്‍ വീട്ടില്‍ വിഷ്ണു പ്രസാദ്(30)ിനെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ കേസ്സിലെ ഒന്‍പതാം പ്രതിയാണ്. സെറ്റ് തകര്‍ത്ത കേസ്സുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യ സൂത്രധാരനടക്കം ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു

Update: 2020-06-19 12:43 GMT

കൊച്ചി: കാലടി മണപ്പുറത്ത് മിന്നല്‍ മുരളിയെന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റ് തകര്‍ത്ത അക്രമി സംഘത്തിലെ ഒരാള്‍ കൂടി പോലിസിന്റെ പിടിയിലായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാലടി നീലീശ്വരം പാലയ്ക്കാപ്പറമ്പില്‍ വീട്ടില്‍ വിഷ്ണു പ്രസാദ്(30)ിനെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ കേസ്സിലെ ഒന്‍പതാം പ്രതിയാണ്. സെറ്റ് തകര്‍ത്ത കേസ്സുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യ സൂത്രധാരനടക്കം ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികള്‍ക്കെതിരെ സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുകയും നഷ്ടപരിഹാരം നല്‍കലും ആക്ട്, മത സ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഡാലോചന, മോഷണം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൂടാതെ ഇവരുടെ മുന്‍കാല ചരിത്രം പരിശോധിച്ച് കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടികളും നടന്നുവരികയാണെന്ന് പോലിസ് പറഞ്ഞു.പെരുമ്പാവൂര്‍ എസ്എച്ച്ഒ സി ജയകുമാര്‍, അഡീഷണല്‍ എസ് ഐ റിന്‍സ് തോമസ്, എഎസ് ഐ മാരായ രാജു പോള്‍, രാജേന്ദ്രന്‍, സിപിഒ പ്രിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Tags:    

Similar News