റിലയന്‍സ് ഇനി മരുന്ന് കച്ചവടത്തിലേക്കും
620 കോടി രൂപയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കിയത്.
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രമുഖ ഓണ്‍ലൈന്‍ ഫാര്‍മസി ചെയിനായ നെറ്റ് മെഡ്‌സിനുമായി ചേര്‍ന്ന് മരുന്നു വില്‍പ്പനയിലേക്കും പ്രവേശികുന്നു. മെഡ്‌സിനിലെ 60 ശതമാനം ഓഹരികള്‍ റിലയന്‍സ് റീട്ടെയില്‍ സ്വന്തമാക്കി. 620 കോടി രൂപയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കിയത്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡൗണ്‍ പെന്‍ കംബോഡിയ ഗ്രൂപ്പ്, സിസ്റ്റേമ ഏഷ്യ ഫണ്ട്, ടാന്‍കാം ഇന്‍വെസ്റ്റ്മെന്റ്, ഹെല്‍ത്ത് കെയര്‍ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സ്ഥാപനമായ ഓര്‍ബിമെഡ് എന്നിവരും നെറ്റ് മെഡ്‌സ് കമ്പനിയിലെ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.
പ്രദീപ് ദാദ സ്ഥാപിച്ച നെറ്റ് മെഡ്‌സ് നിലവില്‍ മരുന്നുകള്‍, വ്യക്തിഗത- ശിശു പരിപാലന ഉത്പന്നങ്ങള്‍ തുടങ്ങിയ വിതരണം ചെയ്യുന്നുണ്ട്.റിലയന്‍സ് - നെറ്റ് മെഡ്‌സ് പങ്കാളിത്തം ഇ-കൊമേഴ്സ് ഭീമനായ ആമസോണിനെതിരെ ചൂടേറിയ മത്സരത്തിനാണ് വഴിവെക്കുക.
എല്ലാത്തരം സാധനങ്ങളും എത്തിക്കുന്ന ഒരു സമ്പൂര്‍ണ്ണ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വേണമെന്ന റിലയന്‍സ് ജിയോയുടെ ആഗ്രഹത്തിന് ഈ കരാര്‍ ഊര്‍ജം പകരും. ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ സ്റ്റാര്‍ട്ടപ്പായ അര്‍ബന്‍ ലാഡര്‍, ഓണ്‍ലൈന്‍ വസ്ത്ര റീട്ടെയിലര്‍ സിവാമെ, ഓണ്‍ലൈന്‍ പാല്‍ ഡെലിവറി സ്റ്റാര്‍ട്ടപ്പ് മില്‍ക്ക് ബാസ്‌ക്കറ്റ് എന്നിവ റിലയന്‍സ് ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.