ജനാധിപത്യ അട്ടിമറിക്കെതിരേ എസ്എഫ്‌ഐ മാര്‍ച്ച്
രാജ്യത്തിന്റെ ജനാധിപത്യ ഭരണ ക്രമവും ഫെഡറലിസവും തകര്‍ക്കുന്ന എല്ലാ നീക്കങ്ങളെയും ചെറുത്ത് തോല്‍പ്പിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് പറഞ്ഞു.
കോഴിക്കോട്: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേയും സിപിഎം എംഎല്‍എ ആയ മുഹമ്മദ് യൂസഫ് തരിഗാമി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ തടങ്കിലാക്കിയ നടപടിക്കെതിരേയും എസ്എഫ്‌ഐ കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ ജനാധിപത്യ ഭരണ ക്രമവും ഫെഡറലിസവും തകര്‍ക്കുന്ന എല്ലാ നീക്കങ്ങളെയും ചെറുത്ത് തോല്‍പ്പിക്കുമെന്ന് സച്ചിന്‍ദേവ് പറഞ്ഞു. ജില്ല പ്രസിഡന്റ് ആര്‍ സിദ്ധാര്‍ത്ഥ് അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം സിനാന്‍ ഉമര്‍, എം കെ ബിബിന്‍ രാജ്, ജില്ല ജോ. സെക്രട്ടറി എം ടി മുഹമ്മദ് ഇര്‍ഷാദ്, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്, ജില്ല സെക്രട്ടറി ടി അതുല്‍, ജില്ല ജോ. സെക്രട്ടറി കെ വി അനുരാഗ് സംസാരിച്ചു.