വിദഗ്ധചികില്‍സ: പര്‍വേസ് മുഷ്‌റഫിനെ ദുബായിലേക്ക് മാറ്റി

Update: 2019-03-19 01:25 GMT

ഇസ്‌ലാമാബാദ്: അപൂര്‍വരോഗത്തെ തുടര്‍ന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിനെ വിദഗ്ധചികില്‍സയ്ക്കായി ദുബയിലെ ആശുപത്രിയിലേക്ക് മാറ്റി. അമിലോയിഡോസിസ് എന്ന അപൂര്‍വരോഗത്തിന് ചികില്‍സയിലായിരുന്ന മുഷ്‌റഫിനെ രോഗം വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ദുബായിലേക്ക് കൊണ്ടുപോയതെന്ന് ഡോണ്‍ റിപോര്‍ട്ട് ചെയ്യുന്നു. അസുഖത്തെതുടര്‍ന്ന് നില്‍ക്കുന്നതിനും നടക്കുന്നതിനും കഴിഞ്ഞ കുറച്ചു കാലമായി മുഷ്‌റഫ് ബുദ്ധിമുട്ടനുഭവിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്ന് ഡോണ്‍ റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News