മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് നിയുക്ത ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഗാംഗുലി തള്ളി. ആദ്യമായാണ് താന്‍ അമിത് ഷായെ കാണുന്നതെന്ന് ഗാംഗുലി പറഞ്ഞു. ഒരു തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളും ഇല്ലെന്നും ഗാംഗുലി പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കണ്ടപ്പോഴും താന്‍ ഇത്തരം രാഷ്ട്രീയ ചോദ്യങ്ങള്‍ കേട്ടിട്ടുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. മാധ്യമ വാര്‍ത്തകളെ അമിത് ഷായും തള്ളിക്കളഞ്ഞു. ബിസിസിഐ പ്രസിഡന്റ് ആരാകണമെന്ന് താന്‍ തീരുമാനിച്ചിട്ടില്ല. ബിസിസിഐക്ക് അതിന്റേതായ തെരഞ്ഞെടുപ്പ് പ്രക്രിയയുണ്ടെന്നും ഷാ പറഞ്ഞു. അമിത് ഷായുടെ മകനും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറിയുമായ ജയ് ഷായാണ് ബിസിസിഐ സെക്രട്ടറി.