വഖ്ഫ് ഭേദഗതി ബില്ല് ഏപ്രിൽ രണ്ടിന് ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് റിപോർട്ട്

ന്യൂഡൽഹി: 2024 ഓഗസ്റ്റിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ അവലോകനത്തിന് അയച്ച വഖ്ഫ് ഭേദഗതി ബില്ല് ഏപ്രിൽ 2 ന് ലോക്‌സഭയിൽ അവതരിപ്പിക്കുമെന്ന് റിപോർട്ട്. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബില്ലിനെതിരേ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു.
പാർലമെന്റിൽ ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് മുതിർന്ന ബിജെപി മന്ത്രിമാർ ഇന്ത്യാ സഖ്യത്തിലെ നേതാക്കളുമായി ചർച്ച നടത്താൻ പദ്ധതിയിടുന്നതായി സൂചനകളുണ്ട്.
ബില്ല് വിവേചനപരമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും വിവിധ മുസ്‌ലിം സംഘടനകളും ബില്ലിനെതിരെ അണിനിരന്നിട്ടുണ്ട്. റംസാൻ, ഈദ് ദിവസങ്ങളിൽ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത റിബൺ കൈത്തണ്ടയിൽ ധരിക്കാൻ അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
പാർലമെന്ററി കമ്മിറ്റിയുടെ ശുപാർശകൾ ഉൾപ്പെടുത്തി കേന്ദ്ര മന്ത്രിസഭ അടുത്തിടെയാണ് ബില്ലിന് അംഗീകാരം നൽകിയത്.