വഖ്ഫ് ഭേദഗതി ബില്ല് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും

Update: 2025-04-02 03:14 GMT

ന്യൂഡൽഹി : വഖ്ഫ് ഭേദഗതി ബില്ല് ഇന്ന് ലോക് സഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷ പാർട്ടികൾ നയിക്കുന്ന ഇന്ത്യാ സഖ്യത്തിൻ്റെ ശക്തമായ എതിപ്പിനിടെയാണ് ബില്ലിൻ്റെ അവതരണം. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ബില്ല് പാർലമെൻ്റിൽ അവതരിപ്പിക്കുക.

ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. ഭരണപക്ഷത്തിൻ്റെ ഭാഗത്തു നിന്നു എന്ത് പ്രകോപനമുണയാലും കരുതലോടെ, ജാഗ്രതയോടെ നീങ്ങാനാണ് ഇന്ത്യാ സഖ്യത്തിൻ്റെ തീരുമാനം.

Tags:    

Similar News