പ്രതിപക്ഷം മുന്നോട്ട് വച്ച ആവശ്യങ്ങൾ തള്ളി: വഖ്ഫ് ഭേദഗതി ബില്ലിന് അംഗീകാരം

ന്യൂഡൽഹി:വഖ്ഫ് ഭേദഗതി ബില്ല് സംയുക്ത പാർലമെൻ്ററി സമിതി അംഗീകരിച്ചു. പ്രതിപക്ഷം മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങൾ നിരസിച്ചായിരുന്നു തീരുമാനം. 44 ഭേദഗതികൾ വരുത്തുന്ന ബില്ലിൻമേൽ കമ്മിറ്റിയിലെ അംഗങ്ങൾ വോട്ട് ചെയ്തതിനേ തുടർന്ന് പ്രതിപക്ഷം മുന്നോട്ട് വച്ച ആവശ്യങ്ങൾ നിരസിക്കപെടുകയായിരുന്നു.
വഖഫ് (ഭേദഗതി) ബില്ല്, 2024 , കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ലോക്സഭയിൽ അവതരിപ്പിച്ചതിനെത്തുടർന്നാണ് ഓഗസ്റ്റ് 8-ന് പാർലമെൻ്റിൻ്റെ സംയുക്ത സമിതിക്ക് വിട്ടു . വഖ്ഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിനായി 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യാൻ ബില്ല് ലക്ഷ്യമിടുന്നു.