ഫാത്തിമയുടെത് ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമെന്ന് മുന്‍ ഐഐടി അദ്ധ്യാപിക
ഫാത്തിമയുടെ മരണം ആത്മഹത്യയല്ലെന്നും അത് ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമാണന്നും ചെന്നൈ ഐഐടിയിലെ മുന്‍ അദ്ധ്യാപികയായ പ്രൊഫസര്‍ വസന്ത കുമാരി കണ്ടസാമി പറഞ്ഞു. നക്കീരന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 28 വര്‍ഷം ഈ സ്ഥാപനത്തില്‍ മാത്ത്‌സ് അദ്ധ്യാപികയായിരുന്നു ഇവര്‍.
ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മരണം ആത്മഹത്യയല്ലെന്നും അത് ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമാണന്നും ചെന്നൈ ഐഐടിയിലെ മുന്‍ അദ്ധ്യാപികയായ പ്രൊഫസര്‍ വസന്ത കുമാരി കണ്ടസാമി പറഞ്ഞു. നക്കീരന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 28 വര്‍ഷം ഈ സ്ഥാപനത്തില്‍ മാത്ത്‌സ് അദ്ധ്യാപികയായിരുന്നു ഇവര്‍. ഉന്നത പ്രവേശന പരീക്ഷയിലൂടെ പ്രവേശനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറയുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ ഇത്തരം മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ യോഗ്യരല്ലെന്ന് അദ്ധ്യാപകര്‍ സ്വയം പ്രഖ്യാപിക്കുകയാണ്. ന്യൂനപക്ഷ, പിന്നാക്ക ക്വോട്ടയില്‍ പ്രവേശനം ലഭിക്കുന്ന വിദ്യര്‍ത്ഥികളെയും ജീവനക്കാരെയും ഉന്നത ജാതിക്കാര്‍ ടാര്‍ജറ്റ് ചെയ്യുന്നതായും അവര്‍ പറഞ്ഞു. ഈ ഭീഷണി കാരണം സംവരണ കോട്ടയില്‍ പ്രവേശനം ലഭിക്കാന്‍ അര്‍ഹത ഉണ്ടായിട്ടും അത് മറച്ച് വെച്ച് ജനറല്‍ ക്വോട്ടയിലാണ് പലരും പ്രവേശനം നേടുന്നത്. സംവരണ ക്വോട്ട അട്ടിമറിച്ചാണ് പ്രവേശനം അനുവദിക്കുന്നത്. തൊട്ട് കൂടായ്മ കാരണം ഗവേഷണത്തിനായി എത്തിയ ദലിത് വിദ്യാര്‍ത്ഥിക്ക് മുറി അനുവദിക്കാന്‍ പോലും കഴിയാത്ത സംഭവം ഈ സ്ഥാപനത്തിലുണ്ടായിട്ടുണ്ട്. കോടതി ഉത്തരവ് പോലും നടപ്പാക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണ് ഈ സ്ഥാപനത്തിലുള്ളത്. മകള്‍ നഷ്ടപ്പെട്ട മാതാപിതാക്കളെ ഇനിയും കഷ്ടപ്പെടുത്താതെ കുറ്റവാളികളെ നിയമ നടപടിക്ക് വിധേയമാക്കേണ്ടത് ഐഐടിയുടെ കടമയാണ്. അതിന് പകരം കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഐഐടി നടത്തുന്നത്. സര്‍ക്കാരില്‍ നിന്നും കോടികള്‍ വാങ്ങി ഉന്നത ജാതിക്കാര്‍ നിയന്ത്രിക്കുന്ന സ്വയം ഭരണാധികാര സ്ഥാപനമാണിത്. സംവരണത്തിലൂടെ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്ഥാപനത്തില്‍ നിന്നും വിജയിച്ച് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.