വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടയാളെ പുനരധിവസിപ്പിച്ച് അന്നമനടയിലെ യുവാക്കള്‍
മാള: കൊറോണ പ്രതിസന്ധി കനക്കുന്നതിനിടയില്‍ അന്നമനടയില്‍ വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടയാളെ പുനരധിവസിപ്പിച്ച് യുവാക്കള്‍ മാതൃകയായി. കളമശ്ശേരി സ്വദേശിയും വര്‍ഷങ്ങളായി അന്നമനടയില്‍ വാടകക്ക് താമസിക്കുകയും ചെയ്തിരുന്ന സലിം മുഹമ്മദ് എന്ന വ്യക്തിയെ അകാരണമായി വീട്ടുടമസ്ഥന്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് റോഡരികിലുള്ള ഒരു കൂരയില്‍ അഭയം പ്രാപിച്ച അദ്ദേഹത്തെയാണ് ഡി വൈ എഫ് ഐ അന്നമനട യൂണിറ്റിലെ യുവാക്കള്‍ ചേര്‍ന്ന് പുനരധിവസിപ്പിച്ചത്.
യാതൊരു സുരക്ഷയില്ലാതെയാണ് സലിം ഈ കൂരയില്‍ ഒരാഴ്ചയോളം താമസിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട യുവാക്കള്‍ വളണ്ടിയര്‍മാരുടെ സഹായത്തോടെ അദ്ദേഹത്തിന് സമീപപ്രദേശത്ത് തന്നെയുള്ള ഒരു വാടകവീട് തയ്യാറാക്കിക്കൊടുത്തു. അന്നമനട യിലുള്ള സാമൂഹിക അടുക്കളയില്‍ നിന്നും അവര്‍ക്ക് വേണ്ട ഭക്ഷണവും എത്തിച്ചുകൊടുത്തു. വളണ്ടിയര്‍മാര്‍ ആയ സി ജി ജിതിന്‍, ഉബൈസ്, വി സി ശ്യംകുമാര്‍, പ്രവീണ്‍ ചന്ദ്രന്‍, നിതിന്‍ രജിത്ത്, അജിത്ത്, കെ കെ തിലകന്‍ തുടങ്ങിയവരാണ് മുന്‍കൈ എടുത്തത്.