കുടുംബ കലഹം: ഒന്നരവയസുള്ള മകളുമായി യുവാവ് ട്രെയ്‌നിനു മുന്നില്‍ ചാടി മരിച്ചു

ഔസേപ്പ് ദേവസ്യ തല്‍ക്ഷണം മരിച്ചു. ട്രെയ്ന്‍ തട്ടി തെറിച്ചു വീണ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Update: 2024-11-28 17:32 GMT

ആലപ്പുഴ: കുടുംബ കലഹത്തെ തുടര്‍ന്നു യുവാവ് ഒന്നര വയസുള്ള മകളുമായി ട്രെയ്‌നിന് മുന്നില്‍ ചാടി മരിച്ചു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടില്‍ ഔസേപ്പ് ദേവസ്യയും മകള്‍ ഏദ്‌നയുമാണ് മരിച്ചത്. മാളികമുക്കിന് വടക്ക് ലെറ്റര്‍ലാന്‍ഡ് സ്‌കൂളിന് സമീപം 7.40 നോടെ ആയിരുന്നു സംഭവം. ഭാര്യയായ കാഞ്ഞിരംചിറ കുരിശിങ്കല്‍ സ്‌നേഹ റെയ്‌നോള്‍ഡിന്റെ വീട്ടില്‍ വന്ന ഔസേപ്പ് ദേവസ്യ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു.

ഔസേപ്പ് ദേവസ്യ തല്‍ക്ഷണം മരിച്ചു. ട്രെയ്ന്‍ തട്ടി തെറിച്ചു വീണ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. മൂത്ത മകന്‍: ഏദന്‍. മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയില്‍.

Similar News