കുവൈത്തില്‍ കൊറോണ ബാധിച്ച് മലയാളി മരിച്ചു

Update: 2020-08-09 18:45 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി കുഞ്ഞബ്ദുല്ല കടലമ്പത്തൂര്‍( 64 )ആണ് ഇന്ന് വൈകീട്ട് മിഷിരിഫ് ഫീള്‍ഡ് ആശുപത്രിയില്‍ വച്ച് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി അദാന്‍, ജാബിര്‍ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ആഴ്ചയാണ് ഷിരിഫ് ഫീള്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 40 വര്‍ഷമായി കുവൈത്ത് ലൈവ് സ്റ്റോക്ക് കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.

 ഭാര്യ ഹൈറുന്നിസ. മക്കള്‍ ഷഹറൂസ്, സഹല. കുവൈത്ത് റേഡിയോ വിദേശ ഭാഷാ വിഭാഗം മുന്‍ ഡയറക്ടര്‍ അബൂബക്കര്‍ പയ്യോളി സഹോദരനാണ്. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.

Similar News