ലിൻഡ മക്മേഹൻ യുഎസ് വിദ്യാഭ്യാസ സെക്രട്ടറിയാവും
ഗുസ്തി കമ്പനിയായ WWEയുടെ സ്ഥാപക കൂടിയാണ്
വാഷിങ്ടൺ: ശതകോടീശ്വരിയും ഗുസ്തി കമ്പനി ഉടമയുമായ ലിൻഡ മക്മേഹൻ വിദ്യാഭ്യാസ സെക്രട്ടറിയാവുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.
കഴിഞ്ഞ ട്രംപ് ഭരണകാലത്ത് 2017 മുതൽ 2019 വരെ ചെറുകിട ബിസിനസ് സംരംഭങ്ങളുടെ ചുമതല ലിൻഡയ്ക്കുണ്ടായിരുന്നു. പതിറ്റാണ്ടുകളുടെ ബിസിനസ് പരിചയവും വിദ്യാഭ്യാസ മേഖലയെ കുറിച്ച് ആഴത്തിൽ അറിവുമുള്ള ലിൻഡയ്ക്ക് അമേരിക്കൻ വിദ്യാഭ്യാസത്തെ ലോകോത്തരമാക്കാൻ കഴിയുമെന്ന് ട്രാപ് പറഞ്ഞു.
വംശവും വംശീയതയും നയങ്ങളിലും നിയമങ്ങളിലും ഉൾപ്പെട്ടോ എന്ന് പരിശോധിക്കുന്നതും ട്രാൻസ്ജെൻഡർ തിയറി പഠിപ്പിക്കുന്നതുമായ സ്കൂളുകൾക്ക് ഫണ്ട് നൽകില്ലെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ഇത് നടപ്പാക്കാൻ ലിൻഡയ്ക്ക് സാധിക്കുമെന്നാണ് ട്രംപിൻ്റെ വിലയിരുത്തൽ.
ദർത്താവ് വിൻസ് മക്മേഹനു മൊത്താണ് ലിൻഡ ഗുസ്തി WWE സ്ഥാപിച്ചത്