മഹാരാഷ്ട്രയിലെ രാജുരാ നിയോജക മണ്ഡലത്തില്‍നിന്ന് 60 ലക്ഷം രൂപ പിടികൂടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2024-11-20 09:00 GMT

മുംബൈ: മഹാരാഷ്ട്രയില്‍ 60 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് ചന്ദ്രപുര്‍ ജില്ലയിലെ രാജുരാ നിയോജക മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് വന്‍തുക പിടികൂടിയത്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഗഡ്ചന്ദൂരിലെ ഒരു വീട് റെയ്ഡ് ചെയ്താണ് പണവും ഏതാനും തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും പിടിച്ചെടുത്തത്. ആദായ നികുതി അധികൃതരെ വിവരം അറിയിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡേയില്‍നിന്ന് ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ വച്ച് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ അഞ്ചുകോടി രൂപ കൈയോടെ പിടികൂടിയതായ വാര്‍ത്ത വന്നതും മഹാരാഷ്ട്രയില്‍ നിന്നാണ്.



Similar News