ലുധിയാന: പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഗുര്‍പ്രീത് ബാസി ഗോഗി വെടിയേറ്റു മരിച്ച നിലയില്‍. രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവൂയെന്നും ജോയിന്റ് കമ്മീഷണര്‍ ജസ്‌കരന്‍ സിങ് തേജ പറഞ്ഞു. കുടപ്പുമുറിയില്‍ വെടിപൊട്ടുന്ന ശബ്ദം കേട്ടു ഓടിചെന്നപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന ഗുര്‍പ്രീതിനെ കണ്ടെന്ന് ഭാര്യ ഡോ.സുഖ്ചയിന്‍ കൗര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായിരുന്ന ഗുര്‍പ്രീത് 2022ലാണ് ആം ആദ്മിയില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പു കാലത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോവാന്‍ ഒരു സ്‌കൂട്ടര്‍ മാത്രമാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഈ സ്‌കൂട്ടര്‍ തനിക്ക് ഭാഗ്യം നല്‍കുമെന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്.