നിലമ്പൂര്‍ ജില്ലാ ആശുപത്രി മേധാവികളേ..ഈ ക്രൂരത അവസാനിപ്പിച്ചു കൂടേ

പ്രസവത്തിന് മുന്‍പ് വയറ് കഴുകുമ്പോള്‍ പെട്ടെന്ന് ഉപയോഗിക്കാനായിട്ടാണ് പ്രസവ വാര്‍ഡിന് തൊട്ടടുത്തു തന്നെ ശൗച്യാലയം നിര്‍മിച്ചത്. ഇത് അടച്ചുപൂട്ടിയതിനാല്‍ കുറച്ച് അകലെ വാര്‍ഡിലുളളവര്‍ ഉപയോഗിക്കുന്ന ശൗചാലയിലേക്ക് പോകേണ്ട അവസ്ഥയിലാണ് ഗര്‍ഭിണികള്‍

Update: 2020-09-19 08:22 GMT

മലപ്പുറം: ഗര്‍ഭിണികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍  നിഷേധിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രി അധികൃതര്‍. ഗര്‍ഭിണികള്‍ക്ക് ഉപയോഗിക്കാനുള്ള ശൗച്യാലയം അടച്ചുപൂട്ടിയാണ് ആശുപത്രി അധികൃതര്‍ ക്രൂരത കാണിക്കുന്നത്. ആശുപത്രിയിലെ പ്രസവ മുറിക്ക് തൊട്ടടുത്തുളള ശൗചാലയം നാളുകളായി അറ്റകുറ്റപണി നടത്താതെ അടച്ചിട്ടിരിക്കുകയാണ്. പ്രസവത്തിന് മുന്‍പ് വയറ് കഴുകുമ്പോള്‍ പെട്ടെന്ന് ഉപയോഗിക്കാനായിട്ടാണ് പ്രസവ വാര്‍ഡിന് തൊട്ടടുത്തു തന്നെ ശൗച്യാലയം നിര്‍മിച്ചത്. ഇത് അടച്ചുപൂട്ടിയതിനാല്‍ കുറച്ച് അകലെ വാര്‍ഡിലുളളവര്‍ ഉപയോഗിക്കുന്ന ശൗചാലയിലേക്ക് പോകേണ്ട അവസ്ഥയിലാണ് ഗര്‍ഭിണികള്‍. പ്രസവം അടുത്ത സമയത്തും ഇതുപോലെ അല്‍പ്പദൂരം മറ്റുള്ളവര്‍ക്കിടയിലൂടെ നടന്നുപോയി വേണം പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍.

പല ഗര്‍ഭിണികളും വയറ് കഴുകിയ ശേഷം നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കും. അങ്ങിനെയുള്ളവരാണ് ഇതു കാരണം ഏറെ പ്രയാസം അനുഭവിക്കുന്നത്. പ്രസവ വാര്‍ഡിനു സമീപമുള്ള ശൗച്യാലയം അറ്റകുറ്റപണി നടത്തി ഉപയോഗപ്രദമാക്കാന്‍ ആശുപത്രി അധികൃതര്‍ നടപടിയെടുക്കാത്തതാണ് ഗര്‍ഭിണികളുടെ ദുരിതത്തിനു കാരണമാകുന്നത്. 

Tags:    

Similar News