പരിസരവാസികള്‍ക്ക് ദുരിതം വിതച്ച് മാളയില്‍ അശാസ്ത്രീയ റോഡ് നിര്‍മാണം

Update: 2020-12-19 14:10 GMT

മാള: അശാസ്ത്രീയ റോഡ് നിര്‍മ്മാണത്തിലൂടെ പരിസരവാസികളെ പൊതുമരാമത്ത് വകുപ്പ് ദുരിതത്തിലാഴ്ത്തുന്നതായി പരാതി. മഠത്തുംപടി, എളന്തിക്കര, മാള തുടങ്ങിയ പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. പരിസരവാസികള്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും അക്കാര്യത്തില്‍ ഒരു മറുപടി ലഭിക്കും മുമ്പാണ് റോഡ് പണി തുടങ്ങിയത്. 

സ്ഥലം എംഎല്‍എയും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നെങ്കിലും അതൊന്നും ഗൗനിക്കാതെയാണ് വകുപ്പിന്റെ പ്രവര്‍ത്തനം. 

പരിസരത്ത് റോഡ് രണ്ട് അടി ഉയർത്തിയതുമൂലം പള്ളി, മതബോധന ഹാൾ, ബാങ്ക്, കടകൾ, വീടുകൾ മറ്റും ബുദ്ധിമുട്ടിലായി. അശാസ്ത്രീയമായിട്ടാണ് റോഡ് ഉയർത്തിയിരിക്കുന്നത്. ഈ പരിസരത്തെ വീടുകളുടെ മതിലുകൾ മുക്കാൽ ഭാഗവും മൂടിയ നിലയിലും ഗേറ്റുകൾ അടയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയിലുമാണ്. റോഡ് രണ്ടടി ഉയർത്തിയതു മൂലം വീട്ടിൽനിന്ന് റോഡിലേക്ക് വാഹനങ്ങൾ ഇറക്കി ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിന്നില്ല. 

Similar News