മുസ്‌ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്ന് വൊക്കലിംഗ സന്ന്യാസി

ആര്‍എസ്എസ് അനുകൂല കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് ആണ് പരിപാടിയുടെ സംഘാടകര്‍.

Update: 2024-11-26 17:24 GMT

ബംഗളൂരു: മുസ്‌ലിംകളുടെ വോട്ടവകാശം നിയമപ്രകാരം എടുത്തുകളയണമെന്ന് കര്‍ണാടകയിലെ വൊക്കലിംഗ വിഭാഗത്തിലെ സന്ന്യാസി. വഖ്ഫ് ഭൂമി കൈയേറിയവരെ ഒഴിപ്പിക്കാന്‍ വഖ്ഫ് ബോര്‍ഡ് നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് സംഘടിപ്പിച്ച പരിപാടിയിലാണ് വിശ്വ വൊക്കലിംഗ മഹാസമതാന മഠത്തിലെ സന്ന്യാസിയായ ചന്ദ്രശേഖര്‍നാഥ വിവാദ പ്രസ്താവന നടത്തിയത്. ആര്‍എസ്എസ് അനുകൂല കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് ആണ് പരിപാടിയുടെ സംഘാടകര്‍.

''രാജ്യത്തിന് നല്ല പേരും നല്ല അഭിപ്രായവും വേണമെങ്കില്‍ മുസ് ലിംകളുടെ വോട്ടവകാശം എടുത്തുകളയുന്ന നിയമങ്ങള്‍ രൂപീകരിക്കണം. രാഷ്ട്രീയക്കാര്‍ അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റുള്ളവരുടെ ഭൂമി പിടിച്ചെടുക്കുന്നത് മതപരമായ പ്രവൃത്തിയല്ല. രാജ്യത്തെ വഖ്ഫ് ബോര്‍ഡുകള്‍ പിരിച്ചുവിടണം. മുസ്‌ലിംകള്‍ക്ക് വോട്ടവകാശം ഇല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് സമാധാനമായി ജീവിക്കാം.''-ചന്ദ്രശേഖര്‍നാഥ പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്രയും നിയമസഭയിലെ പ്രതിപക്ഷ നേതാവായ ചലവദി നാരായണസ്വാമിയും പരിപാടിയില്‍ പങ്കെടുത്തു.

Similar News