നിലപാട് വ്യക്തമാക്കി സിപിഎം: ലീഗിനെതിരേ രാഷ്ട്രീയ വിമര്‍ശനം തുടരും
ശബരിമല: യുഡിഎഫ് തന്ത്രത്തില്‍ വീഴരുതെന്ന് സിപിഎം
തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന വിവാദമായതോടെ മുസ്‌ലിം ലീഗിനോടുള്ള നിലപാട് മയപ്പെടുത്തി സിപിഎം. സിപിഎം രാഷ്ട്രീയമായി മുസ്‌ലിം ലീഗിനെ നേരിടുന്നത് തുടരുമെന്ന് സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെയാണ് സിപിഎം വിമര്‍ശിച്ചത്. മുസലിം ലീഗ് വിമര്‍ശനത്തിന് അതീതരല്ല. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി-എസ്ഡിപിഐ തുടങ്ങിയ കക്ഷികളുമായുള്ള ബന്ധത്തെ രണ്ടായി കാണണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. സെക്രട്ടേറിയറ്റ് യോഗം ഉച്ചഭക്ഷണത്തിന് പിരിയവേ, പുറത്തിറങ്ങിയ മന്ത്രി എം എം മണിയും ലീഗിനെതിരെ വിമര്‍ശനമുന്നയിച്ചു.
യുഡിഎഫ് ഉയര്‍ത്തിക്കൊണ്ട് വരുന്ന ശബരിമല സ്ത്രീപ്രവേശന തന്ത്രത്തില്‍ വീഴരുത്. ശബരിമല കോടതിയുടെ പരിഗണയിലുള്ള വിഷയമാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നും സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു.