പ്രകൃതിക്ഷോഭം മൂലം നാശനഷ്ടം: കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മന്ത്രിക്ക് എംഎല്‍എയുടെ നിവേദനം

Update: 2021-05-30 00:37 GMT

കാസര്‍കോഡ്: പ്രകൃതിക്ഷോഭം മൂലം നാശനഷ്ടം നേരിടുന്ന കാര്‍ഷികവിളകളുടെ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ നിവേദനത്തിലൂടെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി.പ്രസാദിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്നതു കര്‍ഷകരെയാണ്. ലക്ഷക്കണക്കിനു രൂപ മുടക്കി കൃഷിയിറക്കുന്ന കര്‍ഷകരുടെ സമ്പാദ്യവും അധ്വാനവുമാണ് വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ മൂലം നശിച്ചു പോകുന്നത്. എന്നാല്‍ ഇത്തരത്തില്‍ കൃഷിനാശം സംഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയിരിക്കുന്ന നഷ്ടപരിഹാരം വളരെ കുറവാണ്. മുടക്കുമുതലിന്റെ ഒരു അംശം പോലും ആകുന്നില്ലെന്നും എംഎല്‍എ നിവേദനത്തില്‍ പറയുന്നു.

Similar News