പെയ്‌സ് എജുക്കേഷന്‍ ഗ്രൂപ്പിന് വീണ്ടും ഗിന്നസ് റിക്കാര്‍ഡ്.
യുഎഇയുടെ 50 മത് ദേശീയ ദിനത്തോടനുബന്ധിച്ച് 64 രാഷ്ട്രങ്ങളില്‍ നിന്നുള്ള 16367 പേര്‍ കൈമുദ്ര പതിച്ച് 9 മീറ്റര്‍ വീതിയും 18 മീറ്റര്‍ നീളവുമുള്ള ചതുര്‍വര്‍ണ യു.എ. ഇ പതാക നിര്‍മ്മിച്ച്് പെയ്‌സ് എജ്യൂക്കേഷന്‍ ഗ്രൂപ്പ് പുതിയ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കി. യു എ ഇയിലെ മലയാളികളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സംരംഭകരായ പെയ്‌സ് എജുക്കേഷന്‍ ഗ്രൂപ്പാണ് വീണ്ടുമൊരു ഗിന്നസ് റെക്കോഡ് കൂടി കരസ്ഥമാക്കിയത്
ഷാര്‍ജ: യുഎഇയുടെ 50 മത് ദേശീയ ദിനത്തോടനുബന്ധിച്ച് 64 രാഷ്ട്രങ്ങളില്‍ നിന്നുള്ള 16367 പേര്‍ കൈമുദ്ര പതിച്ച് 9 മീറ്റര്‍ വീതിയും 18 മീറ്റര്‍ നീളവുമുള്ള ചതുര്‍വര്‍ണ യു.എ. ഇ പതാക നിര്‍മ്മിച്ച്് പെയ്‌സ് എജ്യൂക്കേഷന്‍ ഗ്രൂപ്പ് പുതിയ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കി.
യു എ ഇയിലെ മലയാളികളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സംരംഭകരായ പെയ്‌സ് എജുക്കേഷന്‍ ഗ്രൂപ്പാണ് വീണ്ടുമൊരു ഗിന്നസ് റെക്കോഡ് കൂടി കരസ്ഥമാക്കിയത് . സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പാല്‍ ഷിഫാന മുഈസ്, സീനിയര്‍ അഡ്മിന്‍ മാനേജര്‍ സഫാ അസദ് എന്നിവരുടെ നേതൃത്വത്തിലാണ് പെയ്‌സ് എജ്യൂക്കേഷന്‍ ഗ്രൂപ്പ് മറ്റൊരു ഗിന്നസ് റെക്കോഡുകൂടി സ്വന്തമാക്കിയത്.
നേരത്തെ പതിനഞ്ച് രാഷ്ടങ്ങളില്‍ നിന്നുള്ള 11443 വിദ്യാര്‍ത്ഥികളെ അണിനിരത്തി സ്‌പേസ് റോക്കറ്റ് നിര്‍മ്മിച്ച്
പെയ്‌സ് എജ്യൂക്കേഷന്‍ ഗ്രൂപ്പ് ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു. ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌ക്കൂള്‍ ഷാര്‍ജയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം
ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഷാര്‍ജ, ക്രിയേറ്റീവ് ബ്രിട്ടീഷ് സ്‌കൂള്‍ അബുദാബി, പെയ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഷാര്‍ജ, ഡല്‍ഹി െ്രെപവറ്റ് സ്‌കൂള്‍ അജ്മാന്‍, പെയ്‌സ് ബ്രിട്ടീഷ് സ്‌കൂള്‍ ഷാര്‍ജ . പെയ്‌സ് മോഡേണ്‍ ബ്രിട്ടീഷ് സ്‌ക്കൂള്‍ ദുബയ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കാളികളായി. ഇമറാത്തിന്റെ പ്രതീകങ്ങളായ ബോട്ട്, ദെല്ല, 5403 വിദ്യാര്‍ത്ഥികള്‍ അണിനിരന്നുള്ള നിശ്ചല ദൃശ്യം, ഫോമിങ്ങ് ഇമേജ് ഓണ്‍ലൈനില്‍ ദേശീയ പതാക വീശല്‍ എന്നീ ഗിന്നസ് റെക്കോര്‍ഡുകളും പെയ്‌സ് ഗ്രൂപ്പിന് കീഴിലെ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഷാര്‍ജ നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലും ഇന്ത്യയിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന മലയാളി വ്യവസായിയുമായ ഡോ.പി.എ.ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലുള്ളതാണ് പെയ്‌സ് എജ്യുക്കേഷന്‍ ഗ്രൂപ്പ്. സംവിധാനങ്ങള്‍ പെയ്‌സ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്. ഷാര്‍ജ െ്രെപവറ്റ് എഡ്യൂക്കേഷന്‍ ആതോറിറ്റിയുടെ ഗുണനിലവാര പരിശോധനയില്‍ , ഡെവലപ് ഡ് വിഭാഗത്തില്‍ പെട്ട സ്‌കൂളുകളാണ് പെയ്‌സ് ഗ്രൂപ്പ് സ്ഥാപനങ്ങള്‍. സ്‌കൂള്‍ ചെയര്‍മാന്‍ ഡോ: പി.എ.ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഗിന്നസ് അഡ്ജുഡിക്കേറ്റര്‍ അഹമ്മദ് ബുച്ചീരിയാണ് ഗിന്നസ് റെക്കോഡ് പ്രഖ്യാപനം നടത്തിയത്. പെയ്‌സ് ഗ്രൂപ്പ് സീനിയര്‍ ഡയരക്ടര്‍ അസീഫ് മുഹമ്മദ്, ഡെപ്യൂട്ടി മാനേജിംഗ് ഡയരക്ടര്‍ സല്‍മാന്‍ ഇബ്രാഹിം എക്‌സിക്യട്ടീവ് ഡയരക്ടര്‍ സുബൈര്‍ ഇബ്രാഹിം, സരയക്ടര്‍മാരായ ലത്തീഫ് ഇബ്രാഹിം, ബിലാല്‍ ഇബ്രാഹിം, ആദില്‍ ഇബ്രാഹിം, . ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌ക്കൂള്‍പ്രിന്‍സിപ്പാല്‍ ഡോ: മജ്ഞു റെജി
പ്രിന്‍സിപ്പാല്‍മാരായ നസ്രീന്‍ ബാനു, മുഹ്‌സിന്‍ കട്ടയാട്ട്, ഡോ: വിഷാല്‍ കട്ടാരിയ എമ്മാ ഹെന്‍ഡേഴ്‌സന്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ സയ്ദ് താഹിര്‍ അലി, ശിഫാനാ മുഈസ്, സീനിയര്‍ അഡ്മിന്‍ മാനേജര്‍ സഫാ ആസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. പെയ്‌സ് എജ്യുക്കേഷന്റെ ഐടി വിഭാഗം മേധാവി റഫീഖ് റെഹ്മാന്റെ നേതൃത്വത്തില്‍ മുഷ്താഖ്, റിഷാല്‍ , ഷാറൂഖ്, ഫഹദ്, അബ്‌റാര്‍ , ദീപക് തുടങ്ങിയവരാണ് ഗിന്നസ് റെക്കോഡ് കരസ്ഥമാക്കാന്‍ ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ തയ്യാറാക്കിയത്. ഫിസിക്കല്‍ എജുക്കേഷന്‍ തലവന്‍ പ്രേം ദാസിന്റെയും , കാമ്പസ് ഇന്‍ ചാര്‍ജ് ഫാറൂഖിന്റെയും നേതൃത്വത്തിലുള ടീമാണ് പശ്ചാത്തല സൗകര്യമൊരുക്കിയത്.