മാനന്തവാടി: കെല്ലൂര്‍ നാലാംമൈല്‍ മോഡേണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി നിഷാനാ ഖാനത്തിനു വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ. യു എഇ അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വൃക്ഷത്തൈകള്‍ സ്വന്തം കരങ്ങള്‍കൊണ്ട് നട്ടുവളര്‍ത്തി എന്ന ബഹുമതിക്കാണ് പുരസ്‌കാരം ലഭിച്ചത്. 9,371 വൃക്ഷത്തൈകള്‍ യുഎഇ സര്‍ക്കാര്‍ അധികൃതര്‍ക്ക് കൈമാറി. വയനാട് തോണിച്ചാല്‍ പുത്തന്‍പുരയില്‍ കബീര്‍-ഹസീന ദമ്പതികളുടെ മൂത്ത മകളാണ് നിഷാനാ ഖാനം. പ്രവാസിയായ കബീര്‍ അജ്മാനിലാണ് ജോലി ചെയ്യുന്നത്. നിഷാന യുഎഇ സര്‍ക്കാരിന്റെ ആമര്‍ സര്‍വീസില്‍ ജീവനക്കാരിയാണ്. ഹാബിറ്റാറ്റ് സ്‌കൂളില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അഭിമാനകരമായ നേട്ടത്തിനുള്ള പ്രവര്‍ത്തനം നടത്തിയത്.