യുഎഇ നവോന്‍മോഷത്തോടെ പുതുവല്‍സരം ആഘോഷിക്കുന്നു
രണ്ട് വര്‍ഷത്തിന് ശേഷം ലഭിച്ച ശക്തമായ മഴവരവേറ്റ ആഹ്ലാദത്തോടെയാണ് യുഎഇയിലെ സ്വദേശികളും വിദേശികളും ഈ വര്‍ഷം പുതുവര്‍ഷം ആഘോഷിക്കുന്നത്.
ദുബയ്: രണ്ട് വര്‍ഷത്തിന് ശേഷം ലഭിച്ച ശക്തമായ മഴവരവേറ്റ ആഹ്ലാദത്തോടെയാണ് യുഎഇയിലെ സ്വദേശികളും വിദേശികളും ഈ വര്‍ഷം പുതുവര്‍ഷം ആഘോഷിക്കുന്നത്. ഇടി മിന്നലോട് കൂടി ഒന്നര മണിക്കൂറോളം പെയ്ത മഴയെ തുടര്‍ന്ന് തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ബുര്‍ജ് ഖലീഫ അടക്കമുള്ള പ്രദേശങ്ങളിലെ പുതുവല്‍സര ആഘോഷത്തിലെ ജനത്തിരക്ക് കുറക്കാനായി നേരെത്ത തന്നെ ഈ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം നിര്‍ത്തി വെച്ചിരിക്കുകയാണ്. വെടിക്കെട്ടിനായി 177958 കിലോ വെടിമരുന്നുകളാണ് ഈ വര്‍ഷം ഉപ.യോഗിക്കുന്നത്. കൂടാതെ 274 സ്ഥലങ്ങളില്‍ നിന്നുമായി ലൈറ്റ്‌ഷോകളും 60 പ്രദേശങ്ങളില്‍ ലൈസര്‍ഷോകളും അരങ്ങേറും. മഴയും പുതുവല്‍സര ആഘോഷവും ഒന്നിച്ചായതിനാല്‍ പല സ്ഥലങ്ങളിലും ഗതാഗത തടസ്സങ്ങളും നേരിട്ട് കൊണ്ടിരിക്കുകയാണ്. മെട്രോ സര്‍വ്വീസ് പൊതുജനങ്ങളുടെ സൗകര്യത്തിനായി സര്‍വ്വീസ് ദീര്‍ഘിപ്പിച്ചിട്ടുണ്ട്.