വാക്‌സിന്‍ എടുക്കാത്ത യുഎഇ പൗരന്‍മാര്‍ക്ക് യാത്ര വിലക്ക്
കോവിഡ് വാക്‌സിന്‍ എടുക്കാത്ത പൗരന്‍മാര്‍ക്ക് യാത്രാ വിലക്കുമായി യുഎഇ. ഈ മാസം 10 മുതലായിരിക്കും യാതാ വിലക്ക്
അബുദബി: കോവിഡ് വാക്‌സിന്‍ എടുക്കാത്ത പൗരന്‍മാര്‍ക്ക് യാത്രാ വിലക്കുമായി യുഎഇ. ഈ മാസം 10 മുതലായിരിക്കും യാതാ വിലക്ക് പ്രാബല്യത്തിലാകുക. യുഎഇ മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ കോപറേഷനും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മമെന്റ് അഥോറിറ്റിയും സംയുക്തമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ലോക വ്യാപകമായി കോവിഡ് വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ യുഎഇ പൗരന്‍മാരുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ നടപടി. ആരോഗ്യ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവരെയും. വിദേശത്തേക്ക് ചികില്‍സക്ക് പോകുന്നവരെയും ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.