പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് പുന്നത്തല നിര്യാതനായി

Update: 2022-01-25 02:21 GMT

കൊല്ലം: യുഎഇയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശി ഫജര്‍ മന്‍സിലില്‍ നൗഷാദ് പുന്നത്തല (മുഹമ്മദ് നൗഷാദ്-60) നിര്യാതനായി. യുണൈറ്റഡ് മലയാളി അസോസിയേഷന്‍ കണ്‍വീനര്‍, ഭാവന ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്റ്, കൊല്ലം പ്രവാസി സംഗമം പ്രസിഡന്റ് തുടങ്ങി ദുബായിലെ വിവിധ സംഘടനകളുടെ അമരത്ത് സജീവമായിരുന്നു. 36 വര്‍ഷമായി ദുബായിലുണ്ടായിരുന്ന നൗഷാദ് ഏറെ കാലം ഡിഫന്‍സിലായിരുന്നു. പിന്നീട് ഹയാത്ത് ലോജിസ്റ്റിക്‌സില്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ചികിത്സാര്‍ഥം ഒന്നര വര്‍ഷമായി നാട്ടിലായിരുന്നു. 5 ദിവസം മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മാനദണ്ഡപ്രകാരം കുടുംബാംഗങ്ങള്‍ക്കു മാത്രമേ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. കബറടക്കം ഇന്ന് മാവല്ലി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ: ആരിഫ നൗഷാദ്. മകള്‍: ഹാജറ. മരുമകന്‍: ഫഹദ്.

Similar News