ബഹ്‌റൈന്‍ പ്രവാസി രചിച്ച ചൂട്ടുകറ്റ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു

Update: 2022-02-01 15:18 GMT

മനാമ: ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിക്കുന്ന നബീല്‍ തിരുവള്ളൂര്‍ രചിച്ച ആദ്യ കവിതകളുടെ സമാഹാരം ചൂട്ടുകറ്റ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ മാതാവ് ആയിഷ ഹജ്ജുമ്മ ഒ കെ പ്രമോദിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു. ബഹ്‌റൈനിലെ സാംസ്‌കാരിക ഇടങ്ങളില്‍ നിറസാനിധ്യം ആണ് നബീല്‍. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍കും പരിഹാരം നല്‍കുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം കൗണ്‌സിലിംഗ് വിങ്ങിന്റെ ഭാഗം കൂടിയാണ് അദ്ദേഹം.

പ്രകാശന ചടങ്ങില്‍ നാട്ടിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരായ ആര്‍കെ മുഹമ്മദ്, പി പി അഹമ്മത്, എം പി മഹേഷ്, യൂസഫ് പികെ, ഫൈസല്‍ എംപി, പ്രജിത്ത്, നജിന്‍, കാസിം കോട്ടപ്പള്ളി,അഷ്‌റഫ് പി, അബ്ദുറഹിമാന്‍ പി.ടി, സിറാജ് എന്‍കെ, ജിതിന്‍ ബാബു, ടി.പി മുഹമ്മദ്, ജാബിര്‍, റംഷാദ്, സിറാജ് കോട്ടപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

നവാല്‍ എന്‍ അധ്യക്ഷതയും അസീസ് പുളിയനാട്ടില്‍ സ്വാഗതവും ഷാനവാസ് സികെ നന്ദിപറഞ്ഞു.

Similar News