ചാരായവും കോടയും പിടികൂടി

Update: 2022-02-17 17:38 GMT

മാള: അന്നമനട ഗ്രാമപഞ്ചായത്തിലെ കല്ലൂരില്‍ വീട് വാടകക്കെടുത്ത് പ്രവര്‍ത്തിച്ചിരുന്ന വാറ്റ് ചാരായ നിര്‍മ്മാണ കേന്ദ്രം പോലിസ് കണ്ടെത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമാസിന്റെ നേതൃത്വത്തില്‍ മാള പോലിസ് നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്. ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന. ഇവിടെ നിന്ന് നാല് ലിറ്റര്‍ വാറ്റ് കണ്ടെടുത്തു. 500 ലിറ്റര്‍ കോട, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും കണ്ടെത്തി. മാള സബ്ബ് ഇന്‍സ്‌പെക്ടര്‍ വി സജിന്‍ ശശി, എസ് ഐ ജീജോ, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ എ എന്‍ മനോജ്, സ്‌പെഷല്‍ ബ്രാഞ്ച് എ എസ് ഐമാരായ മുരുകേഷ് കടവത്ത്, ഒ എച്ച് ബിജു, മാള എ എസ് ഐമാരായ വി ബിജു, വി എം മുഹമ്മദ് ബാഷി, സി പി ഒമാരായ എം ജി ഷാലി, കെ എസ് ശ്രീജിത്ത്, പി എസ് വിബിന്‍ ബാബു തുടങ്ങിയവര്‍ പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.

Similar News