ടാറിംഗ് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ റോഡ് പൊളിച്ച് വാട്ടര്‍ അതോറിറ്റി

Update: 2022-02-19 16:30 GMT

മാളഃ പൊതുമരാമത്ത് റോഡിന് രണ്ട് മാസത്തെ ആയുസ് നിര്‍ണ്ണയിച്ച് ജല അതോരിറ്റി. മാളനടവരമ്പ് റോഡിനാണ് ഈ ഗതികേട്. ടാറിംഗ് നടത്തി രണ്ട് മാസം പിന്നിട്ടപ്പോഴേക്കും പൈപ്പ് മാറ്റത്തിനായി വെട്ടിക്കീറി ജല അതോരിറ്റി മാതൃകയായി. വൈന്തലയില്‍ നിന്നും കൊടുങ്ങല്ലൂര്‍ക്കുള്ള പൈപ്പാണ് മൂന്ന് മീറ്റര്‍ ദൂരത്തില്‍ മാറ്റുന്നത്. റോഡ് പണിക്ക് മുന്‍പ് പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റാതിരുന്നതാണ് വിനയായത്.

ടാറിംഗ് നടത്തി പോയതിന് പിന്നാലെ ജെസിബിയുമായെത്തി നീളത്തില്‍ ഒരു കുഴി എടുത്താണ് പൈപ്പ് മാറ്റല്‍. ഇതോടെ ഈ ഭാഗത്ത് യാത്ര ദുഷ്‌കരമായിരിക്കയാണ്. ബി എം ബി സി ടാറിംഗ് പൊളിച്ച് ഇനിയേത് തരത്തിലാകും കുഴിയടക്കലെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Similar News