തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള മീഡിയ അക്കാദമി സ്‌കൂൾ-കോളേജ് വിദ്യാർഥികൾക്കും, പൊതുജനങ്ങൾക്കുമായി നടത്തിയ ലഹരിക്കെതിരായ സന്ദേശം ഉൾപ്പെടുത്തിയ പ്രസംഗം, വീഡിയോ ചിത്രം, ഡിജിറ്റൽ പോസ്റ്റർ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു.
എൽ.പി-യുപി, ഹൈസ്‌കൂൾ-ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായി 'ലഹരി വിരുദ്ധ കേരളം' സാധ്യമാക്കുന്നതിൽ വിദ്യാർഥികളുടെ പങ്കാളിത്തം' എന്ന വിഷയത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ എൽപി വിഭാഗത്തിൽ അമൃതശ്രീ വി. പിളള (5,000 രൂപയും സർട്ടിഫിക്കറ്റും) ആയിഷ താജുദ്ദീൻ (4,000 രൂപയും സർട്ടിഫിക്കറ്റും) ഗംഗ എസ്. (3,000 രൂപയും സർട്ടിഫിക്കറ്റും) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തൻവി റിജോയ്, നന്മ എസ്., അമീന ആലിയാർ, കൃഷ്ണപ്രിയ, അക്സ മറിയ സാജു എന്നിവർ പ്രോത്സാഹനസമ്മാനത്തിന് അർഹരായി (1,000 രൂപയും സർട്ടിഫിക്കറ്റും).
ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗം പ്രസംഗമത്സരത്തിൽ സ്നേഹ എസ്. ഒന്നാം സമ്മാനത്തിന് അർഹയായി (5000 രൂപയും സർട്ടിഫിക്കറ്റും). അനഘ.എ.നായർ (4000 രൂപയും സർട്ടിഫിക്കറ്റും), അനുഗ്രഹ് വി.കെ. (3000 രൂപയും സർട്ടിഫിക്കറ്റും) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ആൻ മരിയ സുനിൽ, മാനവ്സൂര്യ എ., ശ്രീനന്ദ വി.എസ്, ആവണി സുരേഷ്, വിനായക് ടി.എസ്. എന്നിവർ പ്രോത്സാഹന സമ്മാനത്തിന് (1,000 രൂപയും സർട്ടിഫിക്കറ്റും) അർഹരായി.
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി നടത്തിയ പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ സിദ്ധാർത്ഥ് ബിജു ഒന്നാം സമ്മാനം (5,000 രൂപയും സർട്ടിഫിക്കറ്റും) നേടി. അഖിൽ സി. ആർ, അഫിന എസ്.എസ് എന്നിവർ യഥാക്രമം രണ്ടാം സമ്മാനത്തിനും (4,000 രൂപയും സർട്ടിഫിക്കറ്റും) മൂന്നാം സമ്മാനത്തിനും (3,000 രൂപയും സർട്ടിഫിക്കറ്റും) അർഹരായി. ഫർസാന പർവ്വീൺ ആർ., തോമസ് എം.ഒ, ലിനി വി. കോര, അലൻഷാ പി.എസ്, സൈന്ധവി എന്നിവർ പ്രോത്സാഹനസമ്മാനത്തിന് (1,000 രൂപയും സർട്ടിഫിക്കറ്റും) അർഹരായി.
കോളേജ് വിദ്യാർഥികൾക്കായുള്ള ലഹരി വിരുദ്ധ സന്ദേശ ലഘു വീഡിയോ ചിത്ര മത്സരത്തിൽ അഫീഫ് അഹമ്മദ് ഒന്നാം സമ്മാനം (10,000 രൂപയും സർട്ടിഫിക്കറ്റും) നേടി. സ്നേഹ ബാലകൃഷ്ണൻ രണ്ടാം സമ്മാനത്തിനും (7,500 രൂപയും സർട്ടിഫിക്കറ്റും) റാനിയ ആർ.റെയ്ഹാൻ മൂന്നാം സമ്മാനത്തിനും (5,000 രൂപയും സർട്ടിഫിക്കറ്റും) അർഹരായി. സദ്മ ജോസി, അമൽ കെ., അലൻ സക്കറിയ, ആഷിക് സി. ബെഞ്ചമിൻ, അനന്തകൃഷ്ണൻ എന്നിവർ പ്രോത്സാഹനസമ്മാനത്തിന് (2,000 രൂപയും സർട്ടിഫിക്കറ്റും) അർഹരായി.
ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ സംവിധായകൻ സതീഷ് വെങ്ങാനൂർ, ദേശീയ അവാർഡ് ജേതാവും നാടകകൃത്തും പ്രഭാഷകനുമായ സുധീർ പരമേശ്വരൻ, അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുളള ആർട്ട് ഡയറക്ടർ സാബു ശിവൻ എന്നിവർ അധ്യക്ഷരായ ജൂറി കമ്മിറ്റികളാണ് വിജയികളെ തിരഞ്ഞെടുത്തത്. കേരള മീഡിയ അക്കാദമി ഒക്ടോബർ 30ന് തിരുവനന്തപുരം ഭാരത് ഭവനിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ഫോട്ടോപ്രദർശനത്തിന്റെ ഉദ്ഘാടനചടങ്ങിൽ വച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സമ്മാനങ്ങൾ വിതരണം ചെയ്യും.