മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഈറോഡ് എംഎല്‍എയുമായ ഇ വി കെ എസ് ഇളങ്കോവന്‍ (75) അന്തരിച്ചു

Update: 2024-12-14 07:57 GMT

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഈറോഡ് എംഎല്‍എയുമായ ഇ വി കെ എസ് ഇളങ്കോവന്‍ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കടുത്ത പനിയും ശ്വാസതടസവും മൂലം കഴിഞ്ഞ മാസം 11നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായതിനേ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മകന്‍ തിരുമഗന്‍ എവേരയുടെ മരണത്തെത്തുടര്‍ന്ന് 2023-ലെ ഉപതെരഞ്ഞെടുപ്പില്‍ ഇളങ്കോവന്‍ മത്സരിക്കുകയും 66,575 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News