കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുളങ്ങരത്ത് -നമ്പിത്താൻ കുണ്ട് വലൂക്- വിലങ്ങാട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തിക്കു വേണ്ടി കുമ്പളച്ചോല ജംഗ്ഷനിലൂടെയുളള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നതായി കേരള റോഡ് ഫണ്ട് ബോർഡ്-പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട്/ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചീനിയർ അറിയിച്ചു.
കുമ്പളച്ചോലയിൽ നിന്നും മുണ്ടോംകണ്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൽ കമ്മായിവഴി തിരിഞ്ഞു പോകേണ്ടതാണ്. മുണ്ടോംകണ്ടത്ത് നിന്നും കുമ്പളച്ചോല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കമ്മായി വഴിയാണ് തിരിഞ്ഞു പോകേണ്ടത്.