കുവൈത്ത് സിറ്റി: പൊതുസ്ഥലത്ത് നഗ്നനായി നടന്ന പ്രവാസിയെ നാടുകടത്താൻ ഉത്തരവിട്ട് കുവൈത്ത്. ഏഷ്യക്കാരനായ പ്രവാസിയെയാണ് നാടുകടത്തുന്നത്. മദ്യലഹരിയില്‍ ജലീബ് മേഖലയിലൂടെ പൂര്‍ണ നഗ്നനായാണ് പ്രവാസി നടന്നതെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് ഇയാളെ നാടുകടത്താന്‍ ഫര്‍വാനിയ ഗവര്‍ണററ്റിലെ സെക്യൂരിറ്റി ചീഫ് ബ്രിഗേഡിയര്‍ സലാഹ് അല്‍ ദാസ് ഉത്തരവിടുകയായിരുന്നു. സംഭവം നടന്നത് എന്നാണെന്നോ നാടുകടത്താന്‍ വിധിച്ച പ്രവാസിയുടെ രാജ്യമോ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.