ആവേശമായി സേനയുടെ ഐ സി ജി എസ് അർണവേഷ് ബേപ്പൂരിൽ

Update: 2022-12-24 13:15 GMT

കോഴിക്കോട്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് രണ്ടാം സീസണിന്റെ ഭാഗമായി കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി യാത്ര സംഘടിപ്പിച്ചു. സേനയെ അടുത്തറിയുക, സേനയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോസ്റ്റ്‌ഗാർഡിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി യാത്ര സംഘടിപ്പിച്ചത്.

കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ച പതിനാറാമത് ഫാസ്റ്റ് പെട്രോളിങ് വെസലായ ഐ സി ജി എസ് അർണവേശിലായിരുന്നു യാത്ര സംഘടിപ്പിച്ചത്. യാത്രയുടെ ഭാഗമായി ഐസിജിഎസ് ഐസിസി 144 , ഐ സി ജി എസ് അർണവേഷ് എന്നീ ഷിപ്പുകൾ സംയുക്തമായ് ആയുധ പ്രദർശനവും അഭ്യാസവും,ഹൈ സ്പീഡ് ഇൻറർവെൻഷൻ, ബോർഡിങ് ഓപ്പറേഷൻ എന്നിവയും പ്രദർശിപ്പിച്ചു. ബേപ്പൂർ തീരത്തു നിന്നും ഏകദേശം 6 നോട്ടിക്കൽ മൈൽ അകലെ നിന്നുമായിരുന്നു പ്രദർശനം. അടുത്ത മൂന്ന് ദിവസം ഐസിജെ എസ് അർണവേഷ് പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറന്നു നൽകും.

സേനയെ പരിചയപ്പെടുത്താനും ഷിപ്പിൽ ഉപയോഗിക്കുന്ന മറ്റു യന്ത്രങ്ങളെ കുറിച്ച് അറിയാനും കോസ്റ്റുകാർഡിന്റെ ആഭിമുഖ്യത്തിൽ സ്റ്റാളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഐസിജി എസ് സി 404,ഐ സി 115,ഐ സി 116 എന്നീ ഷിപ്പുകളും ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമാകാൻ ഉടൻ ബേപ്പൂരിൽ എത്തും.

ബേപ്പൂർ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡിങ് ഓഫീസർ ആർ കെ ഖതത്തിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. ഫറോക്ക് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സമീഷ്,ഐസിജിഎസ് അർണവേഷ് കമാന്റിങ് ഓഫീസർ ജെ ജി നിലായ് ഘോഷ്, ഡെപ്യൂട്ടി കമാൻഡിങ് ഓഫീസർ എ സുജേത്,നമ്മൾ ബേപ്പൂർ കോഡിനേറ്റർ രാധാ ഗോപി, ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് നേവി ആൻഡ് കോസ്റ്റ്‌ ഗാർഡ് കോർഡിനേറ്റർ ക്യാപ്റ്റൻ കെ കെ ഹരിദാസ്,മീഡിയ കമ്മിറ്റി ചെയർമാൻ കെ ബദറുദ്ദീൻ വിവിധ മാധ്യമ പ്രവർത്തകർ എന്നിവർ യാത്രയിൽ പങ്കെടുത്തു.

Similar News