നെയ്യാറ്റിന്‍കര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം

ഇന്ന് രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്

Update: 2025-01-16 07:53 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഗോപന്റേത് സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു പരിശോധന. മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും. ഇന്ന് രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്.

നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അരക്ക് താഴെ അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. വന്‍ പോലിസ് സന്നാഹത്തിന്റെ അകമ്പടിയോടെയായിരുന്നു നടപടി. രാവിലെയും ഗോപന്റെ മകന്‍ രാജസേനന്‍ മൃതദേഹം അടക്കിയ സ്ഥലത്ത് പൂജ നടത്തിയിരുന്നു. പൂജക്കു ശേഷം പിന്നീട് ബന്ധുക്കളാരും പുറത്തു വന്നില്ല.

ആദ്യഘട്ടത്തില്‍ മൃതദേഹം പുറത്തെടുക്കാന്‍ വന്നപ്പോഴുണ്ടായ രീതിയിലുള്ള പ്രശ്‌നങ്ങളൊന്നും ഇന്നുണ്ടായില്ല. എങ്കിലും പിതാവ് സമാധിയായതാണെന്നു തന്നെയായിരുന്നു കുടുംബത്തിന്റെ ആവര്‍ത്തനം. വേറെ ആര്‍ക്കും പിതാവിന്റെ കാര്യത്തില്‍ സംശയമില്ലെന്നും, ചില മതക്കാരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും ഗോപന്റെ മക്കള്‍ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ വര്‍ഗീയ ചേരിതിരിവിലേക്ക് വിഷയം പോകാന്‍ വഴിയുണ്ടെന്നിരിക്കെ വലിയ സുരക്ഷാക്രമീകരണങ്ങളോടെയായിരുന്നു മൃതദേഹം പുറത്തെടുത്തത്.

Tags:    

Similar News