യുഎഇ ദേശീയ ദിനം അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ 10 ദിവസം ആഘോഷിക്കും.

Update: 2021-11-24 02:59 GMT

അജ്മാന്‍: യുഎഇയുടെ 50 മത് ദേശീയ ദിനം അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ 10 ദിവസത്തെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. അജ്മാനിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് നടക്കുന്ന പരിപാടിയില്‍ ഈ വരുന്ന നവംബര്‍ 25 മുതല്‍ ഡിസംബര്‍ 5 വരെയാണു അജ്മാന്‍ ഫെസ്റ്റിവല്‍ ലാന്‍ഡില്‍ വെച്ച് ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അജ്മാന്‍ സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറുക.

കൂടാതെ വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദശനവും ഇന്ത്യന്‍ ഭക്ഷണ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള വിവിധ ഗെയിമുകളും ഈ മേളയില്‍ ഒരുക്കിയിരിക്കുന്നു. ഇന്ത്യന്‍ സാംസ്‌കാരിക തനിമ നിറഞ്ഞ കലാപരിപാടികളില്‍ സൗത്ത് ഇന്ത്യയിലേയും നോര്‍ത്ത് ഇന്ത്യയിലേയും ഏതാണ്ട് മുന്നൂറോളം കലാകാരന്മാര്‍ പങ്കെടുക്കും. ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അജ്മാന്‍ സംഘടിപ്പിക്കുന്ന ഈ ദേശീയദിന ആഘോഷ പരിപാടിയില്‍ അജ്മാനിലെ 26 ഓളം സംഘടനകള്‍ സഹകരിക്കുന്നു. കാണികള്‍ക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജാസ്സിം മുഹമ്മദ്, ജോ. സിക്രട്ടറി ഗിരീഷന്‍ കെഎന്‍, ഫെസ്റ്റിവല്‍ പ്രതിനിധി ഫാദി അല്‍ ഹസീനി, സ്‌പൈസസ് ഇന്ത്യയുടെ മനോജ് മാത്യു, ഹാബിറ്റാറ്റ് സ്‌ക്കൂളിന്റെ റോസിന്‍ കെ ജോണ്‍, ലേണേഴ്‌സ് നോട്ടിന്റെ ഷിഹാസ് ഇഖ്ബാല്‍, ശ്യാം ആയുര്‍വേദ സെന്ററിന്റെ ഡോ. ഇന്‍ഷാ ഹുദ എന്നിവരും സംബന്ധിച്ചു.

Similar News