യുഎഇയുടെ 100 കോടിയുടെ ഭക്ഷണ കിറ്റുകള്‍ ഇന്ത്യ അടക്കം 5 രാജ്യങ്ങളില്‍ വിതരണം ആരംഭിച്ചു.
യുഎഇയുടെ 100 കോടിയുടെ ഭക്ഷണ കിറ്റുകള്‍ ഇന്ത്യ അടക്കം 5 രാജ്യങ്ങളില്‍ വിതരണം ആരംഭിച്ചു.
ദുബയ്: യുഎഇയുടെ 100 കോടി സൗജന്യ ഭക്ഷണ കിറ്റുകള്‍ ഇന്ത്യ അടക്കം 5 രാജ്യങ്ങളില്‍ വിതരണം ആരംഭിച്ചു. ലെബനാന്‍, ജോര്‍ദ്ദാന്‍, താജിക്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും വിതരണം തുടങ്ങിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷേറ്റിവ് (എംബിആര്‍ജിഐ) ഐക്യ രാഷ്ട സംഘടനയുടെ വിവിധ ഏജന്‍സികളുമായി സഹകരിച്ചാണ് ഈ സഹായം എത്തിക്കുന്നത്. അരി, എണ്ണ, പഞ്ചസാര, കാരക്ക തുടങ്ങിയ റമദാനില്‍ ആവശ്യമായ സാധനങ്ങളാണ് കിറ്റുകളിലുള്ളത്. 2030 ആകുമ്പോഴത്തേക്കും വിശപ്പില്ലാത്ത ലോകം എന്ന യുഎന്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് 50 രാജ്യങ്ങളില്‍ ഈ സഹായം എത്തിക്കുക. ഇതിന്റെ ഭാഗമായി സന്മനസ്സുള്ളവരില്‍ നിന്നും ധനസഹായവും സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും യുഎഇ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളില്‍ ഇതുപോലെ സഹായം എത്തിച്ചിരുന്നു.