കൊവിഡ് 19: മഹാരാഷ്ട്രയിലും മുംബൈയിലും രോഗബാധിതരുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞതായി പകര്‍ച്ചവ്യാധി വിദഗ്ധര്‍
മുംബൈ: മഹാരാഷ്ട്രയില്‍ മൊത്തത്തിലും മുംബൈ നഗരത്തിലും കൊവിഡ് 19 കേസുകള്‍ ഉയരുന്നതിനിടയിലും രോഗവ്യാപനത്തിന്റെ തോത് കുറയുന്നുണ്ടെന്ന ശുഭവാര്‍ത്തയുമായി പകര്‍ച്ചവ്യാധി വിദഗ്ധര്‍. ഇന്ത്യയില്‍ ഏറ്റവും ഗുരുതരമായി കൊവിഡ് രോഗം ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്രയെങ്കില്‍ രോഗവ്യാപനം ശക്തമായ നഗരങ്ങളിലൊന്നാണ് മുംബൈ. ഇന്ത്യയിലെ മൂന്നിലൊന്ന് കൊവിഡ് കേസുകളും ഓരോ അഞ്ച് മരണങ്ങളില്‍ രണ്ടെണ്ണവും സംസ്ഥാനത്തുനിന്നാണ്. അതില്‍ തന്നെ മഹാരാഷ്ട്രയിലെ ഓരോ അഞ്ച് കേസുകളില്‍ മൂന്നെണ്ണവും മുംബൈയിലാണ് റിപോര്‍ട്ട് ചെയ്യുന്നത്.
ഈ ഉയര്‍ന്ന സംഖ്യകള്‍ക്കിടയിലാണ് പകര്‍ച്ചവ്യാധി വിദഗ്ധര്‍ സംസ്ഥാനം കൊവിഡ് ഭീതിയില്‍ നിന്ന് പതുക്കെയാണെങ്കിലും പുറത്തുവരുന്നതായ റിപോര്‍ട്ടുകളുമായി രംഗത്തു വന്നിരിക്കുന്നത്. കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ, വളര്‍ച്ചാ നിരക്ക് കുറയുന്നുണ്ടെന്നു മാത്രമല്ല, രോഗബാധിതരിലെ മരണനിരക്കിലും കുറവുവന്നിട്ടുണ്ട്. രോഗവിമുക്തി നിരക്കിലും മാറ്റമുണ്ടായി.
ബുധനാഴ്ച വൈകുന്നേരം വരെ, മഹാരാഷ്ട്രയില്‍ 37,136 കേസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അതില്‍ 1,325 പേര്‍ മരിച്ചു. രാജ്യത്ത് മൊത്തത്തില്‍ 1,06,750 കേസുകളില്‍ 3,303 പേര്‍ മരിച്ചു. മുംബൈയിലാകട്ടെ 22,746 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 800 മരണങ്ങളുമുണ്ടായി.
മെയ് ആദ്യ ആഴ്ച വരെ, മുംബൈയില്‍ ഓരോ ദിവസവും 500 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഇത് ഒരു ദിവസം ആയിരത്തില്‍ താഴെയായി ഉയര്‍ന്നു. ഇപ്പോള്‍ ഇത് പ്രതിദിനം 1,200 പുതിയ കേസുകളാണ്. ചൊവ്വാഴ്ച മാത്രം 1,411 പുതിയ കൊവിഡ് 19 കേസുകള്‍ രേഖപ്പെടുത്തി.
സംസ്ഥാനത്തും മുംബൈയിലും ഏപ്രിലിലെ രോഗികളുടെയും മരണങ്ങളുടെയും എണ്ണം മാര്‍ച്ചിനെ അപേക്ഷിച്ച് 30 മുതല്‍ 50 ഇരട്ടി വരെയാണ്. എങ്കിലും ഏപ്രില്‍ മുതല്‍ മെയ് ആദ്യ 20 ദിവസങ്ങള്‍ വരെയുള്ള വളര്‍ച്ചാനിരക്ക് മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള വളര്‍ച്ചാ നിരക്കിന് പിന്നിലാണ്.
മുംബൈയിലെ പ്രതിമാസ മരണസംഖ്യ മാര്‍ച്ചില്‍ 7 ആയിരുന്നത് ഏപ്രിലില്‍ 283 ആയി ഉയര്‍ന്നു, 40 ഇരട്ടി. ഏപ്രില്‍ മുതല്‍ മെയ് ആദ്യ 20 ദിവസങ്ങളില്‍ അത് 1.8 മടങ്ങ് വര്‍ദ്ധിച്ചു.
മുംബൈയിലെ പ്രതിമാസ പുതിയ കേസുകള്‍ മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ 45 മടങ്ങ് വര്‍ദ്ധിച്ചു, അതിനുശേഷം ഇപ്പോള്‍ 2.2 കണ്ട് ഉയര്‍ന്നു. മെയ് മാസത്തിലെ കണക്ക് 20 ദിവസത്തേക്ക് മാത്രമാണെങ്കിലും ഈ കാലയളവിലുണ്ടാവുന്ന ചെറിയ വ്യത്യാസം പോലും അവസാന കണക്കെടുപ്പില്‍ ഉയരും.
രോഗം ഇരട്ടിക്കാനെടുക്കുന്ന നിരക്കിലും മാറ്റമുണ്ട്. നേരത്തെ കേസുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇരട്ടിയായിരുന്നു, പിന്നീട് ഇത് ആറ് ഏഴ് ദിവസമായി കുറഞ്ഞു, ഇപ്പോള്‍ മഹാരാഷ്ട്രയില്‍ 11.9 ഇരട്ടിയാണ് നിരക്ക്. വൈറസ് പകരുന്നത് മന്ദഗതിയിലാണെന്നാണ് ഇതിനര്‍ത്ഥം. മുംബൈയും സമാനമായ പ്രവണതകളാണ് കാണിക്കുന്നത്. ബുധനാഴ്ച, മുംബൈയില്‍ ഇരട്ടിക്കല്‍ നിരക്ക് 13 ആയിരുന്നു.
മഹാരാഷ്ട്രയിലും മുംബൈയിലും മരണനിരക്ക് സ്ഥിരമായി കുറഞ്ഞുവരുന്നുണ്ട്. മുംബൈയിലെ മരണനിരക്ക് ഏപ്രിലില്‍ 7 ശതമാനത്തിലധികമായി. തീവ്രപരിചരണവും ഓക്‌സിജന്റെ പിന്തുണയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പിന്തുടര്‍ന്ന്, അടിയന്തിര രോഗലക്ഷണ ചികില്‍സയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, മരണനിരക്ക് തുടര്‍ച്ചയായി കുറയുകയും നിലവില്‍ ഇത് 3.5% ആയിരിക്കുകയും ചെയ്യുന്നു.