കൊവിഡ് 19: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 13,387ആയി

Update: 2020-04-17 04:33 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 1,007 പേര്‍ക്കു കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 13,387ആയി. 24 മണിക്കൂറിനുള്ളില്‍ 23 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

നിലവില്‍ 11,201 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 1,749 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയോ രാജ്യത്തുനിന്ന് പോവുകയോ ചെയ്തു. ഇന്നലെ വരെ കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 437 പേര്‍ വരും.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം മഹാരാഷ്ട്രയെയാണ് കൊവിഡ് രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചത്. 3,205 പേര്‍ക്ക് അവിടെ രോഗം ബാധിച്ചു. 300 പേര്‍ക്ക് രോഗം മാറി ആശുപത്രി വിട്ടു. 194 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.

തൊട്ടടുത്ത് ഡല്‍ഹിയാണ്, അവിടെ 1,640 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 51 പേര്‍ക്ക് രോഗം ഭേദമായി. 38 പേര്‍ കൊല്ലപ്പെട്ടു.

തമിഴ്‌നാടാണ് തൊട്ടടുത്ത സംസ്ഥാനം, 1,267 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 180 പേരുടെ രോഗം ഭേദമായി, 15 പേര്‍ മരിച്ചു.

രാജസ്ഥാനില്‍ 1,131 പേര്‍ക്ക് രോഗബാധയുണ്ടായി, രോഗം ഭേദമായവര്‍ 164, മരിച്ചവരുടെ എണ്ണം 3.

മധ്യപ്രദേശില്‍ 1,120 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 64 പേര്‍ ആശുപത്രി വിട്ടു, 53 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഉത്തര്‍ പ്രദേശില്‍ ഇതുവരെ 805 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിലാണ് രാജ്യത്തെ ആദ്യ കൊറോണ രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 395 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

Tags:    

Similar News