തൃശൂര്‍: ജില്ലയില്‍ ഇന്ന് 3,667 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 679 പേരും വീട്ടു നിരീക്ഷണത്തിലുള്ള 17,494 പേരും ചേര്‍ന്ന് 21,840 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്. 1432 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,77,170 ആണ്. 5,51,929 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ വെള്ളിയാഴ്ച സമ്പര്‍ക്കം വഴി 3,608 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 12 പേര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകരായ 38 പേര്‍ക്കും, ഉറവിടം അറിയാത്ത 09 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 10 ക്ലസ്റ്ററുകളും ചേര്‍ത്ത് നിലവില്‍ 55 ക്ലസ്റ്ററുകളാണുള്ളത്. ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, പോലീസ് സ്‌റ്റേഷന്‍ എന്നിവ ഉള്‍പ്പെടുന്നു.
10,459 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,107 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 8,130 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 222 പേര്‍ക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആര്‍/ആര്‍ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 40,08,207 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35.06% ആണ്.
ജില്ലയില്‍ ഇതുവരെ 47,51,658 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 25,36,888 പേര്‍ ഒരു ഡോസ് വാക്‌സിനും, 21,72,103 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ജില്ലയില്‍ 42,667 പേര്‍ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 1,07,204 കുട്ടികളാണ് (1518 വയസ്സ്) ജില്ലയില്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്.