ലോറിഡ്രൈവര്‍ക്ക് കൊവിഡ്: എറണാകുളത്ത് 41 പേര്‍ വീട്ട് നിരീക്ഷണത്തില്‍

Update: 2020-04-26 06:32 GMT

കൊച്ചി: തമിഴ് നാട്ടില്‍ നിന്നുവന്ന ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹവുമായ സമ്പര്‍ക്കത്തിലായ 41 പേരെ വീട്ട് നിരീക്ഷണത്തിലാക്കി. എറണാകുളം വാഴക്കുളത്താണ് ഇവര്‍ നീരീക്ഷണത്തിലുള്ളതെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.

വാഴക്കുളത്തുനിന്ന് പൈനാപ്പിള്‍ വാങ്ങാന്‍ എത്തിയ ലോറിയിലെ ഡ്രൈവര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

അദ്ദേഹം വാഴക്കുളത്ത് അഞ്ച് ദിവസം നിരീക്ഷണത്തിലുണ്ടായിരുന്നു, ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആരോഗ്യവകുപ്പ് നല്‍കുന്ന കണക്കനുസരിച്ച് കേരളത്തില്‍ 457 പേര്‍ ചികില്‍സയിലുണ്ട്. 338 പേരുടെ രോഗം ഭേദമായി, 4 പേര്‍ മരിച്ചു.  

Tags:    

Similar News