അലങ്കരിച്ച 50 ബോട്ടുകളുടെ പരേഡുമായി യുഎഇ ദേശീയ ദിനം ആഘോഷിച്ചു

യുഎഇയിലെ പിആര്‍ഒ മാരുടെ സംഘടനയായ യുണൈറ്റഡ് പിആര്‍ഒ അസോസിയേഷനും സെവന്‍ കേപ്പിറ്റലും ചേര്‍ന്ന് നടത്തിയ ദേശീയ ദിനാഘോഷം ശ്രദ്ധേയമായി. അലങ്കരിച്ച അമ്പതോളം ബോട്ടുകള്‍ ദുബയ് ക്രീക്കില്‍ നടത്തിയ ജലയാത്രയാണ് ജനശ്രദ്ധയാകര്‍ഷിച്ചത്.

Update: 2021-12-05 12:41 GMT

ദുബയ്: യുഎഇയിലെ പിആര്‍ഒ മാരുടെ സംഘടനയായ യുണൈറ്റഡ് പിആര്‍ഒ അസോസിയേഷനും സെവന്‍ കേപ്പിറ്റലും ചേര്‍ന്ന് നടത്തിയ ദേശീയ ദിനാഘോഷം ശ്രദ്ധേയമായി. അലങ്കരിച്ച അമ്പതോളം ബോട്ടുകള്‍ ദുബയ് ക്രീക്കില്‍ നടത്തിയ ജലയാത്രയാണ് ജനശ്രദ്ധയാകര്‍ഷിച്ചത്.

അതേ.. യു എ ഇ യുടെ ഈ സുവര്‍ണ്ണ ജൂബിലി ആഘോഷം നമ്മള്‍ മലയാളികളുടേതും കൂടിയാണ്.

അറബ് പൈതൃക സംഗീതവും മലയാളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റും കോല്‍ക്കളി, ശിങ്കാരിമേളം എന്നിവയും 'ജലോല്‍ത്സവ' ത്തിന് ആഘോഷപ്പൊലിമ നല്‍കി. ഒപ്പം യുഎ ഇ യുടെ പതാക ആലേഖനം ചെയ്ത അമ്പത് കിലോഗ്രാം തൂക്കം വരുന്ന കേക്കും മുറിച്ച് വിതരണം ചെയ്തു. സംഘടനയുടെ വൈസ് പ്രസിഡന്റായ റിയാസ് കില്‍ട്ടനും സെവന്‍ ക്യാപിറ്റല്‍ സി. ഇ .ഒ ഷഹീനും ചേര്‍ന്നാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്. അസോ. പ്രസിഡന്റ് സലിം ഇട്ടമ്മല്‍, ആര്‍ടിഎ ബോട്ടുകളുടെ കരാര്‍ കമ്പനി ആയ ഭീം മീഡിയ എം ഡി ജിജോ ജലാല്‍ എന്നിവരാണ് ഇതിനുള്ള അവസരം ഒരുക്കിയത്. ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ജുമാ ബിന്‍ സുവൈദാന്‍ ബോട്ട് റാലി ഫഌഗ് ഓഫ് ചെയ്തു. മുഖ്യ രക്ഷാധികാരി ഫൈസല്‍ ജമാല്‍ അല്‍ കാബി.അജിത് ഇബ്രാഹിം, മുഹ്‌സിന്‍ കാലിക്കറ്റ്, ഗഫൂര്‍ പൂക്കാട്, ഫസല്‍ റഹ്മാന്‍, മുജീബ് മപ്പാട്ടുകര, മോഹന്‍ മേനോന്‍, ബഷീര്‍ സെയ്ദ്, സൈനുദ്ധീന്‍, അബ്ദുല്‍ ഗഫൂര്‍ മുസല്ല എന്നിവരാണ് ചടങ്ങുകള്‍ നിയന്ത്രിച്ചിരുന്നത്.

Similar News