ജാമിയ മില്ലിയയില്‍ നിന്നും 7 മലയാളി വിദ്യാര്‍ത്ഥികളടക്കം 30 പേര്‍ക്ക് സിവില്‍ സര്‍വ്വീസ്
ഇന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലയായ ജാമിയ മില്ലിയയുടെ സൗജന്യ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്ററിലൂടെ 7 മലയാളികളടക്കം 30 പേര്‍ക്ക് സിവില്‍ സര്‍വ്വീസ് ലഭിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലയായ ജാമിയ മില്ലിയയുടെ സൗജന്യ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്ററിലൂടെ 7 മലയാളികളടക്കം 30 പേര്‍ക്ക് സിവില്‍ സര്‍വ്വീസ് ലഭിച്ചു. ഗുരുവായൂര്‍ സ്വദേശിനിയായ റുമൈസ ഫാത്തിമ, എഗ്ന ക്ലീറ്റസ്, അഹമ്മദ് ആഷിഖ്, ജിതിന്‍ റഹ്മാന്‍, കെവിന്‍ ടോംസ്, ഷാഹുല്‍ ഹമീദ്, ഷഹീന്‍.സി എന്നീ മലയാളി വിദ്യാര്‍ത്ഥികള്‍ക്കടക്കം 30 പേര്‍ക്കാണ് ഈ വര്‍ഷം സിവില്‍ സര്‍വ്വീസ് ലഭിച്ചതെന്ന് കോച്ചിംഗ് സെന്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ പ്രൊ. മുഹമ്മദ് താരിഖ് തേജസ് ന്യൂസിനോട് പറഞ്ഞു. പിന്നാക്ക ദലിത്, പട്ടിക ജാതി വിഭാഗക്കാര്‍ക്ക് സൗജന്യമായി സിവില്‍ സര്‍വ്വീസ് പരിശീലനം നടത്തുന്ന സ്ഥാപനമാണ് ജാമിയ മില്ലിയയുടെ ഈ സെന്റര്‍. യുപിഎസ്്‌സി നടത്തിയ പ്രവേശന പരീക്ഷയില്‍ ഈ വര്‍ഷം 829 പേരാണ് വിജയിച്ചത്. ഐഎഎസ് (ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്) കേഡറില്‍ 180 ഒഴിവുകളാണ് ഈ വര്‍ഷം ഉള്ളത്. ഐഎഫ്എസ് (ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍) 24 ഒഴിവുകളും ഐഎഫ്എസ് (ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍) 150 ഒഴിവുകളുമാണുള്ളത്.