ജില്ലാ മജിസ്‌ട്രേറ്റിൻ്റെ ഓഫിസിലെ കാർ പോർച്ചിൽ നമസ്‌കരിച്ച 71കാരിക്കെതിരേ കേസെടുത്തു(Video)

ഹമീർപൂർ (യുപി): ഉത്തർപ്രദേശിലെ ഹമീർപൂരിലെ ജില്ലാ മജിസ്ട്രേറ്റിൻ്റെ ഓഫീസിലെ കാർ പോർച്ചിൽ നമസ്ക്കരിച്ച 71കാരിക്കെതിരേ കേസെടുത്തു. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. നഗരത്തിലെ സൂഫിഗഞ്ചിൽ താമസിക്കുന്ന മുന്നി എന്ന സ്ത്രീയ്ക്ക് എതിരെയാണ് കേസ്. ഇവർ നമസ്ക്കരിക്കുന്നത് ഹിന്ദുത്വർ വീഡിയോ എടുത്ത് പ്രചരിപ്പിച്ചതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്.
<blockquote class="twitter-tweet-data-max-data-width="560"><p lang="en" dir="ltr">UP, Hamirpur:- A woman bypassed security at the District Magistrate's office, offered namaz outside. The DM filed an FIR, suspended security personnel, and ordered a thorough probe for strict action. <a href="https://t.co/il04ddIaIp">pic.twitter.com/il04ddIaIp</a></p>— Spicy Sonal (@ichkipichki) <a href="https://twitter.com/ichkipichki/status/1906747070662451605?ref_src=twsrc^tfw">March 31, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" data-charset="utf-8"></script>
ഓഫിസിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് ഹോം ഗാർഡുമാരെ സസ്പെൻഡ് ചെയ്തു.മുന്നിക്ക് മാനസിക സ്ഥിരത ഇല്ലെന്ന് ഹമീർപൂർ പോലീസ് സൂപ്രണ്ട് ദീക്ഷ ശർമ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി മാനസിക പ്രശ്നങ്ങൾക്ക് മുന്നി ചികിത്സയിലാണെന്ന് കുടുംബം അറിയിച്ചു.