കോഴിക്കോട്: യുവാവിനെ മാവോവാദിയാണെന്നാരോപിച്ചു കസ്റ്റഡിയിലെടുത്തു പോലിസ് മര്‍ദിച്ചതായി പരാതി. വെള്ളിയാഴ്ചയാണ് സംഭവം. മര്‍ദനമേറ്റ പുതിയങ്ങാടി സ്വദേശി പ്രമോദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. റിയാക്ടേഴ്സ് എന്ന സംഘടനയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടയില്‍ മാനാഞ്ചിറയില്‍ നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും കസബ പോലിസ് സ്റ്റേഷനില്‍ കൊണ്ടു പോയി മര്‍ദിക്കുകയായിരുന്നുവെന്നും പ്രമോദ് പറഞ്ഞു. മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്കുമെന്നു പ്രമോദ് പറഞ്ഞു. എന്നാല്‍ പ്രമോദിന്റെ വാദങ്ങള്‍ പോലിസ് തള്ളി. മദ്യപിച്ചു പ്രശ്നമുണ്ടാക്കുകയും പോസ്റ്ററുകള്‍ നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രമോദിനെ കസ്റ്റഡിയിലെടുത്തതെന്നു പോലിസ് അറിയിച്ചു.