'ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക': പോപുലര്‍ ഫ്രണ്ട് പറവൂര്‍ ഏരിയ കമ്മറ്റി 'ജനസ്സദസ്'

രാജ്യത്തിന്റെ നിലനില്പിനു തന്നെ ഭീഷണിയായ ഫാഷിസത്തെ ചെറുക്കുന്നതിന് കേവല വാചക കസര്‍ത്തുകള്‍ക്കപ്പുറം ജനകീയമായ കൂട്ടാഴ്മയും ക്രിയാത്മകമായ പ്രവര്‍ത്തനവും വേണമെന്ന് ജില്ലാ സമിതി അംഗം പ്രഫസര്‍ അന്‍വര്‍ സാദത്ത് പറഞ്ഞു.

Update: 2019-08-25 05:23 GMT
ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക: പോപുലര്‍ ഫ്രണ്ട് പറവൂര്‍ ഏരിയ കമ്മറ്റി ജനസ്സദസ്

പറവൂര്‍: ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശ വ്യാപകമായി നടത്തുന്ന കാംപയിനിന്റെ ഭാഗമായി വാണിയക്കാട് മജ്‌ലിസ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ സമിതി അംഗം പ്രഫസര്‍ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ നിലനില്പിനു തന്നെ ഭീഷണിയായ ഫാഷിസത്തെ ചെറുക്കുന്നതിന് കേവല വാചക കസര്‍ത്തുകള്‍ക്കപ്പുറം ജനകീയമായ കൂട്ടാഴ്മയും ക്രിയാത്മകമായ പ്രവര്‍ത്തനവും വേണമെന്ന് അദ്ദേഹം പറഞ്ഞു.


പ്രളയ ദുരിതാശ്വാസത്തില്‍ മാത്രമല്ല ദേശിയ ദുരന്തമായ ഈ രാജ്യദ്രോഹികളെ ചെറുക്കുന്നതിനും സമുദായവും സമൂഹവും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പറവൂര്‍ ഡിവിഷന്‍ ഗൈഡന്‍സ് ഇന്‍ചാര്‍ജ് നാസിം പുളിക്കല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ശാക്തീകര ചര്‍ച്ചകള്‍ക്ക് ജില്ലാ സമിതി അംഗം നജ്മുദ്ദീന്‍ ള്ളിയന്നൂര്‍ നേതൃത്വം നല്‍കി. ഏരിയ പ്രസിഡന്റ് നിസാര്‍ അഹമ്മദ്, ഏരിയ സെക്രട്ടറി അബ്ദുല്‍ സലാം സംസാരിച്ചു.

Tags:    

Similar News