കോട്ടയത്ത് 11കാരിക്ക് പീഡനം; രണ്ടാനച്ഛന്‍ അറസ്റ്റില്‍
പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ 46കാരനായ രണ്ടാനച്ഛനെയാണ് കാഞ്ഞിരപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തത്.
കോട്ടയം: 11കാരിയെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ച രണ്ടനച്ഛനെ കാഞ്ഞിരപ്പള്ളി പോലിസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ 46കാരനായ രണ്ടാനച്ഛനെയാണ് കാഞ്ഞിരപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തത്. എട്ട് വയസു മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ഏഴ് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവുമൊത്ത് കഴിഞ്ഞ് വരികയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ സംശയെത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ വനിതാ പോലിസ് സംഘം നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പോലിസ് കണ്ടെത്തിയത്.