തിരുവനന്തപുരം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് ധനകാര്യവകുപ്പ് 110 കോടി രൂപ അനുവദിച്ചു. ഇതില്‍ 40 കോടി ഈ മാസത്തെ ശമ്പളത്തിനും 70.78 കോടി 2021 ജൂണ്‍ മാസത്തെ പെന്‍ഷന്‍ നല്‍കിയതിന് സഹകരണ ബാങ്കുകള്‍ക്കുമാണ് നല്‍കിയിട്ടുള്ളത്.
സഹകരണബാങ്കുകളുടെ കൂട്ടായ്മയില്‍ നിന്ന് പണം സ്വരൂപിച്ചാണ് കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കാറുള്ളത്. പിന്നീട് ഈ തുക സര്‍ക്കാര്‍ തിരിച്ചടക്കുകയാണ് പതിവ്.
ബജറ്റില്‍ നീക്കിവച്ചതിനേക്കാള്‍ കൂടിയ തുക കെഎസ്ആര്‍ടിസിക്ക് നല്‍കിയതായി ധനമന്ത്രി അറിയിച്ചു. ആയിരം കോടി നീക്കിവച്ചിടത്ത് 1821 കോടിയാണ് നല്‍കിയത്.