കണ്ണൂര്‍ ജില്ലയില്‍ 112 പേര്‍ക്ക് കൂടി കൊവിഡ്; 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒന്‍പത് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3,516 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 109 പേരടക്കം 2,476 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 24 പേര്‍ ഉള്‍പ്പെടെ 29 പേര്‍ മരണപ്പെട്ടു. ബാക്കി 1,011 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.