ഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി

Update: 2023-01-27 16:02 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനനത്തിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് പന്ത്രണ്ട് ചീറ്റകളെ കൂടി എത്തിക്കും. ഇതിനായുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഫെബ്രുവരി പകുതിയോടെ ഏഴ് ആണ്‍ ചീറ്റകളേയും അഞ്ച് പെണ്‍ ചീറ്റകളേയും എത്തിക്കാനാണ് കരാര്‍. ഓരോ വര്‍ഷവും പന്ത്രണ്ട് ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദക്ഷിണ ആഫ്രിക്കന്‍ പരിസ്ഥിതി വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ഇന്ത്യ സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാല്‍, ഫെബ്രുവരിയില്‍ 12 ചീറ്റകളെ എത്തിക്കുമെന്ന് വനംപരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചീറ്റകളെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി എട്ടെണ്ണത്തിനെ സപ്തംബറില്‍ കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്നുവിട്ടിരുന്നു. നമീബിയയില്‍നിന്ന് എത്തിയ ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കുനോയില്‍ തുറന്നുവിട്ടത്.

Tags:    

Similar News