കോഴിക്കോട് 13,324 പേര്‍ നിരീക്ഷണത്തില്‍

ഇപ്പോള്‍ ആകെ 2964 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.

Update: 2020-08-05 13:49 GMT

കോഴിക്കോട്: പുതുതായി ഉള്‍പ്പെട്ട 824 പേര്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ 13,324 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 79416 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 118 പേര്‍ ഉള്‍പ്പെടെ 750 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 221 പേര്‍ മെഡിക്കല്‍ കോളേജിലും 62 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 96 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 57 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 176 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 55 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും 83 പേര്‍ എഡിയുഎച്ച്എഫ് എല്‍ ടി സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 83 പേര്‍ ആശുപത്രി വിട്ടു. ഇപ്പോള്‍ ആകെ 2964 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 5 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2905 പേര്‍ വീടുകളിലും, 54 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 17 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 27196 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.




Tags:    

Similar News